ന്യൂഡല്‍ഹി:രാജ്യവ്യാപകമായി തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പണിമുടക്ക് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭാഗികമായി തുടരുമ്പോള്‍ കേരളത്തിലും വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലും ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ആഹ്വാനം ചെയ്ത പണിമുടക്കില്‍ ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളെല്ലാം പങ്കെടുക്കുന്നുണ്ട്. ഒഡീഷയില്‍ തൊഴിലാളികള്‍ ദേശീയ പാത ഉപരോധിച്ചു. ചിലയിടങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ പോലും കടത്തിവിട്ടില്ല.
ഡല്‍ഹിയിലും ചെന്നൈയിലും വിവിധയിടങ്ങളില്‍ തൊഴിലാളി സംഘടനകള്‍ പ്രകടനം നടത്തി. അതേ സമയം ഇവിടെ സമരം പൊതുജന ജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ല. കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയും വാഹനങ്ങള്‍ ഓടുകയും ചെയ്യുന്നുണ്ട്. കൊല്‍ക്കത്തയില്‍ സമരക്കാര്‍ ട്രെയിന്‍-റോഡ് ഗതാഗതം സ്തംഭിപ്പിച്ചു. പോലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത്നീക്കി. ഇതിനിടെ ബംഗാളിലെ അസന്‍സോളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon