കൊച്ചി: ഗോകുലം കേരള എഫ്സിയുടെ യുവതാരത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ്. ഗോകുലത്തിന്റെ ബോറിംഗ്ദോ ബോഡോയെ കൊച്ചിയില്‍ എത്തിക്കാനുള്ള ശ്രമങ്ങളാണ് മഞ്ഞപ്പട നടത്തുന്നത്. ഐ ലീഗില്‍ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോററായ ബോഡോ നിലവില്‍ ഇന്ത്യന്‍ അണ്ടര്‍ 19 താരവും ക്യാപ്റ്റനുമാണ്.
ചെന്നൈയിന്‍ എഫ്സിയുടെ താരമായ ബോഡോ ചെന്നൈക്കും ലോണില്‍ ഗോകുലത്തിനു വേണ്ടിയും മിനര്‍വ പഞ്ചാബിന് വേണ്ടിയും കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഫുട്ബാളിന്റെ ഭാവി പ്രതീക്ഷയാണ് ഈ ആസാം താരം. ജീക്സണ്‍ സിംഗ്, ഗോള്‍കീപ്പര്‍ ധീരജ് എന്നിവര്‍ക്ക് പിന്നാലെ മറ്റൊരു ഇന്ത്യന്‍ യുവതാരത്തെയും ടീമിലെത്തിക്കാന്‍ ആണ് ബ്ലാസ്റ്റേഴ്സിന്റെ ശ്രമം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon