സംഘപരിവാർ ദുഷ്ടശക്തികൾക്കൊപ്പം എൻഎസ്എസ് പോകുന്നതു നിർഭാഗ്യകരമെന്നു ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി എസ് അച്യുതാനന്ദൻ. എൻഎസ്എസ് പറയുന്ന നവോത്ഥാന പാരമ്പര്യത്തെ അംഗീകരിക്കുന്നു. എന്നാൽ ഹിന്ദുമഹാമണ്ഡലം മതനിരപേക്ഷ മൂല്യത്തെഉയർത്തിപ്പിടിച്ചിരുന്നില്ലെന്നും വിഎസ് പറഞ്ഞു.
നേരത്തെ, ശബരിമല യുവതീപ്രവേശം സംബന്ധിച്ചു ഓർഡിനൻസ് ഇറക്കാൻ കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ബുധനാഴ്ച പറഞ്ഞിരുന്നു. യുവതികൾ കയറിയതു മൂലം നിയമയുദ്ധം നിർത്തില്ല. 22നു വിവിധി എതിരായാൽ ഓർഡിനൻസ് മാത്രമാണ് അടുത്ത വഴി. ശബരിമല നട അടച്ചതിനു തന്ത്രിക്കു നന്ദി അറിയിക്കുന്നതായും സുകുമാരൻ നായർ പറഞ്ഞിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon