തിരുവനന്തപുരം: ശബരിമല വിഷയം, പ്രളയാനന്തര പുനർ നിർമാണം തുടങ്ങിയ പ്രശ്നങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം ഇന്ന്. രാവിലെ 7 മുതൽ തുടങ്ങുന്ന ഉപരോധത്തിൽ നേതാക്കൾ കൂട്ട അറസ്റ്റ് വരിക്കും.
സെക്രട്ടറിയേറ്റ് ഉപരോധം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ജില്ലാ കേന്ദ്രങ്ങളില്‍ കളക്ട്രേറ്റും ഉപരോധിക്കും.
കെ.പി.സി. സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട്ടും ഉമ്മൻ ചാണ്ടി എറണാകുളത്തും പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും അറസ്റ്റ് വരിക്കും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon