വയനാട്ടിൽ കുരങ്ങുപനി പടരുന്നതായി സംശയം. നേരത്തെ ബാധിച്ച ആൾക്ക് പുറമെ മറ്റൊരാൾക്ക് കൂടി കുരങ്ങു പനി സ്ഥിരീകരിച്ചു. ബാവലി സ്വദേശിക്കാണ് പുതുതായി കുരങ്ങുപനി സ്ഥിരീകരിച്ചത്. ഇയാള്‍ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. നേരത്തെ തിരുനെല്ലി സ്വദേശിയായ യുവാവിനാണ് കുരങ്ങുപനി അഥവാ കെഎഫ്ഡി സ്ഥിരീകരിച്ചിരുന്നു.
അതീവ ജാഗ്രത വേണമെന്ന് ദുരന്തനിവാരണ അതോറിറ്റി വനംവകുപ്പിനും ആദിവാസി ക്ഷേമ വകുപ്പിനും ആരോഗ്യവകുപ്പിനും നിർദേശം നൽകി. രോഗബാധ തടയാന്‍ വളര്‍ത്തുമൃഗങ്ങിലെ ചെള്ളുകളെ നശിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്‍റെ കടിയേല്‍ക്കുന്നതിലൂടെയാണ് ഇത് മനുഷ്യരിലേക്ക് പകരുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon