തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയില്‍ അന്തിമതീരുമാനം ഇന്നുണ്ടാകും. ലോകസഭ തെരഞ്ഞെടുപ്പിന് മുമ്ബ് സമ്ബൂര്‍ണ്ണ അഴിച്ചുപണി ഉണ്ടാകില്ല. നിലവിലെ ഭാരവാഹികളില്‍ ഭൂരിഭാഗവും തുടരും.
എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തും.
കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവര്‍ രാവിലെ ചര്‍ച്ച നടത്തി ഭാരവാഹികളുടെ കാര്യത്തില്‍ ധാരണയില്‍ എത്തും. തുടര്‍ന്ന് മുല്ലപ്പള്ളിയും ചെന്നിത്തലയും എ ഐ സി സി ജനറല്‍ സെക്രെട്ടറി മുകുള്‍ വാസ്നിക്കുമായി കൂടിക്കാഴ്ച നടത്തി ഭാരവാഹികളെ അന്തിമമായി തീരുമാനിക്കും
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ സമ്ബൂര്‍ണ അഴിച്ചുപണി അപ്രായോഗികമെന്നാണ് ഇരു ഗ്രൂപ്പുകളുടെയും നിലപാട്. അതുകൊണ്ടു തന്നെ നിലവിലെ 12 ജനറല്‍ സെക്രട്ടറിമാരില്‍ കാര്യമായ മാറ്റം ഉണ്ടാകില്ല. വര്‍ക്കിങ് പ്രസിഡന്‍റുമാര്‍ ഉള്ളതിനാല്‍ ഉപാധ്യക്ഷന്മാരെ നിയമിക്കാന്‍ കഴിയില്ല. പുതുതായി മൂന്ന് ജനറല്‍ സെക്രട്ടറിമാരെ കൂടി നിയമിക്കും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon