കോഴിക്കോട്: രാജ്യവ്യാപകമായി സംയുക്ത തോഴലാളി സംഘടനകള്‍ ആഹ്വാനംചെയ്ത ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്ന് മിഠായി തെരുവില്‍ കടകള്‍ തുറക്കുമെന്ന് വ്യപാരികള്‍ അറിയിച്ചു. ഇതോടെ പോലീസ് സുരക്ഷ ശക്തമാക്കി.
കോഴിക്കോട് നഗരത്തിലെ ഒട്ടുമിക്ക കടകളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്നലെയും വ്യപാരികള്‍ കട തുറന്നുവെങ്കിലും സമരാനുകൂലികള്‍ കടകള്‍ നിര്‍ബന്ധപൂര്‍വം കട അടപ്പിക്കുകയായിരുന്നു.
പണിമുടക്കിനിടെ വ്യാപാരസ്ഥാപനങ്ങള്‍ അടപ്പിച്ചതിനെച്ചൊല്ലി മഞ്ചേരിയില്‍ പണിമുടക്ക് അനുകൂലികളും വ്യാപാരികളും തമ്മില്‍ സംഘര്‍ഷമുണ്ടായി.
പണിമുടക്കനുകൂലികള്‍ നടത്തിയ പ്രകടനത്തോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. പ്രകടനം നഗര മദ്ധ്യത്തിലൂടെ കടന്നു പോവുമ്ബോള്‍ വ്യാപാര സ്ഥാപനങ്ങള്‍ ബലമായി അടപ്പിക്കാന്‍ വ്യാപക ശ്രമങ്ങളുണ്ടായി. ഇതോടെ വ്യാപാരികളും സംഘടിച്ചു. സമരാനുകൂലികളുടെ പ്രകടനത്തിനു സമാന്തരമായി വ്യാപാരികളുടെ പ്രതിഷേധ മാര്‍ച്ചും നടന്നു.
കൂടുതല്‍ വ്യാപാരികള്‍ എത്തിയതോടെ ട്രേഡ് യൂണിയന് പ്രവര്‍ത്തകര്‍ അടപ്പിച്ച സ്ഥാപനങ്ങള്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ ഇടപെട്ടു തുറന്നു. ഇത് ഇരുപക്ഷവും തമ്മിലുള്ള വാക്കേറ്റത്തിനിടയാക്കി. ഇരുവിഭാഗം നേതാക്കളും തമ്മിലുള്ള സംഘര്‍ഷം കൈയാങ്കളിയില്‍ കലാശിക്കുകയായിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon