കൊച്ചി: സംവിധായകന്‍ പ്രിയനന്ദനനെതിരായ ആക്രമത്തില്‍ ബി.ജെ.പിക്ക് ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്‍. ഈ ആക്രമണം ആരുടെയെങ്കിലും വികാരപരമായ നടപടിയാകാം. ഇത് പ്രിയനന്ദനന്റെ ജാഡക്കളിയാണെന്നും ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു.
ശബരിവിഷയത്തിലെ പ്രിയനന്ദനന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായതിനു പിന്നാലെയാണ് മര്‍ദനമുണ്ടായത്. തൃശൂര്‍ വല്ലച്ചിറയിലെ വീടിനു സമീപത്തുവച്ചായിരുന്നു സംഭവം. 'അയ്യപ്പനെതിരെ പറയാന്‍ നീയാരാടാ' എന്നു ചോദിച്ചായിരുന്നു മര്‍ദനമെന്ന് പ്രിയനന്ദനന്‍ പറഞ്ഞു.
This post have 0 komentar
EmoticonEmoticon