തൃപ്പൂണിത്തുറ: സംസ്ഥാനത്തെ ആദ്യ ആളില്ലാ സബ് സ്റ്റേഷന്‍ തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വൈദ്യുതി മന്ത്രി എം എം മണി ആധുനിക സബ് സ്റ്റേഷന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഗുണമേന്മയുളള വൈദ്യുതി തടസ്സമില്ലാതെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഇന്റര്‍ഗ്രേറ്റഡ് പവര്‍ ഡെവലപ്‌മെന്റ് പദ്ധതി വഴിയാണ് തൃപ്പൂണിത്തുറയില്‍ സംസ്ഥാനത്തെ ആദ്യ ആളില്ലാ സബ്‌സ്റ്റേഷന്‍ ആരംഭിച്ചത്. 66 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സബ് സ്റ്റേഷന്‍ മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്തു.
സാധാരണ സബ്‌സ്റ്റേഷനില്‍ നിന്നും വ്യത്യസ്തമായി ജിഐഎസ് സബ് സ്റ്റേഷന് 40 സെന്റ് സ്ഥലം മാത്രം മതിയെന്നതാണ് പ്രത്യേകത. പരിപാലനച്ചെലവും താരതമ്യേന കുറവാണ്. തൃപ്പൂണിത്തുറ, ഏരൂര്‍ . ചോറ്റാനിക്കര സെക്ഷനിലുളള 50,000 ഉപയോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ് അത്യാധുനിക രീതിയിലുളള പുതിയ സബ്‌സ്റ്റേഷന്‍.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon