കൊച്ചി: ഇന്ധനവില വീണ്ടും കുതിക്കുന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന തുടരുകയാണ്. അതായത്, പെട്രോള്‍ ലിറ്ററിന് 38 പൈസയും, ഡീസല്‍ ലിറ്ററിന് 50 പൈസയുമാണ് ഇന്ന് കൂടിയിരിക്കുന്നത്. അതിനാല്‍, പെട്രോള്‍ വിലയില്‍ അഞ്ചു ദിവസം കൊണ്ട് ഒരു രൂപ 62 പൈസയുടെയും, ഡിസല്‍ വിലയില്‍ ഒരു രൂപ 98 പൈസയുടെയും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.കൊച്ചിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 72.07 രൂപയാണ് വില. ഇന്നലെ ഇത് 71.69 രൂപയായിരുന്നു. ഇവിടെ ഡീസല്‍ ലിറ്ററിന് 67.71 രൂപയാണ് വില. ഇന്നലെ ഇത് 67.21 രൂപയായിരുന്നു. തിരുവനന്തപുരത്ത് പെട്രോള്‍ ഡീസല്‍ വില യഥാക്രമം 73.35 രൂപയായും 69.02 രൂപയുമാണ് രേഖപ്പെടുത്തുന്നത്. കോഴിക്കോട് ഇന്ന് പെട്രോള്‍ വില 72.39 രൂപയും ഡീസലിന് 68.03 രൂപയുമാണ് വില കണക്കാക്കുന്നത്.
അമേരിക്കയും ചൈനയുമായുളള വ്യാപാര തര്‍ക്കം ഉടന്‍ തന്നെ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയാണ് അസംസ്‌കൃത എണ്ണ വില ഉയരാന്‍ മുഖ്യകാരണം. വ്യാപാര തര്‍ക്കത്തെ തുടര്‍ന്ന ആഗോളതലത്തില്‍ വ്യാപാരമേഖലയില്‍ തളര്‍ച്ച നേരിട്ടിരുന്നു. ഇതാണ് മുഖ്യമായി എണ്ണവില കുറയാന്‍ ഇടയാക്കിയത്.
മാത്രമല്ല, വരുംദിവസങ്ങളിലും ഇന്ധനവില ഉയരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളെ ശരിവെയ്ക്കുന്നതാണ് ഇന്നത്തെ വില വര്‍ധനവിലൂടെ കണക്കാക്കേണ്ടത്. രാജ്യാന്തരവിപണിയില്‍ അസംസ്‌ക്യത എണ്ണ വില ക്രമാനുഗതമായി ഉയരുന്നത് വരുംദിവസങ്ങളില്‍ ഇന്ത്യയില്‍ പ്രതിഫലിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 60 ഡോളര്‍ കടന്നിരിക്കുകയാണ്.
This post have 0 komentar
EmoticonEmoticon