ads

banner

Monday, 14 January 2019

author photo

ശബരിമല: രാഷ്ട്രീയ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി വര്‍ഗീയ ഭ്രാന്തന്മാര്‍ക്ക് ജനങ്ങളെ കബളിപ്പിക്കാന്‍ സാധിച്ചുവെങ്കിലും പിന്നീട് ജനങ്ങള്‍ സത്യം മനസ്സിലാക്കിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ പ്രശ്‌നം ഉണ്ടാക്കിയ എല്ലാവരുടെയും ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പു മാത്രമായിരുന്നു. സര്‍ക്കാരിനു പ്രധാനം ഭരണഘടന അനുസരിച്ചു പ്രവര്‍ത്തിക്കുക എന്നതാണെന്നും എല്ലാ വെല്ലുവിളികളെയും മറികടന്ന് സര്‍ക്കാറിനത് നിര്‍വഹിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'പ്രധാനമായ ഭരണഘടനാ ദൗത്യം സര്‍ക്കാരിന് നിര്‍വ്വഹിക്കേണ്ടതുണ്ടായിരുന്നു. ചില വര്‍ഗ്ഗീയ വാദികള്‍, സ്ഥാപിത താത്പര്യക്കാര്‍ രാഷ്ട്രീയ മോഹത്തോടു കൂടി സുപ്രീംകോടതി വിധിയെ എതിര്‍ക്കാന്‍ ശ്രമിച്ചത് തീര്‍ഥാടനകാലത്ത് പ്രശ്നങ്ങള്‍ക്കിടയാക്കി. പക്ഷെ അത് കേവലം രാഷ്ട്രീയ താത്പര്യമാണെന്ന് കേരളം മനസ്സിലാക്കി. അതു കൊണ്ട് ആ വെല്ലുവിളിയെ മറികടക്കാനായി. 

നമ്മുടെ രാജ്യത്ത് ഭരണഘടനയും നീതിന്യായ വ്യവസ്ഥയും രാജ്യത്തിന്റെ മുന്നോാട്ടുള്ള പോക്കിന് അത്യാവശ്യമാമെന്ന് കേരളീയര്‍ക്ക് മനസ്സിലാവുന്നുണ്ട്. ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ നിയമവാഴ്ചയെ അട്ടിമറിക്കുന്നതും കേരളീയര്‍ കാണുന്നുണ്ട്. ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതി നിലനിര്‍ത്തേണ്ടത് തങ്ങളുടെ പ്രാഥമിക ഉത്തരവാദിത്വമായി ജനങ്ങള്‍ കാണുന്നുണ്ട്. കുറച്ച് ദിവസം ജനങ്ങളെ കബളിപ്പിക്കാന്‍ വര്‍ഗ്ഗീയ ഭ്രാന്തന്‍മാര്‍ക്ക് സാധിച്ചിട്ടുണ്ട്.'

ശബരിമല ദര്‍ശനത്തിനെത്തുന്ന എല്ലാ സ്ത്രീകള്‍ക്കും പ്രായം നോക്കാതെ ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കുക എന്നത് സര്‍ക്കാരിന്‍രെ കടമയാണെന്നും അതു സര്‍ക്കാര്‍ നിര്‍വഹിക്കുക തന്നെ ചെയ്യുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement