തിരുവനന്തപുരം: ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. തിരുവനന്തപുരം സ്റ്റാച്യുവിന് സമീപത്തെ എസ്ബിഐയുടെ ട്രഷറി ബാങ്കാണ് അടിച്ചു തകര്‍ത്തത്. ഇന്നലെ പണിമുടക്കായിട്ടും എസ്ബിഐയുടെ ബ്രാഞ്ചുകള്‍ പലതും തുറന്നു തന്നെ പ്രവര്‍ത്തിച്ചിരുന്നു. ഇന്ന് രാവിലെ സമരക്കാര്‍ ബാങ്കിലെത്തി ഭീഷണിപ്പെടുത്തുകയും ബാങ്ക് അടക്കണമെന്ന് പറയുകയും ചെയ്തിരുന്നു.
എന്നാല്‍ പറ്റില്ലെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ വ്യക്തമാക്കി. തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബ്രാഞ്ചിലേക്ക് പോകണമെന്നായി സമരക്കാര്‍. എന്നാല്‍ സമരക്കാരെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞതോടെ സംഘര്‍ഷമായി. പിന്നീട് മുകളിലത്തെ നിലയിലെത്തിയ സമരക്കാര്‍ ബ്രാഞ്ച് അടിച്ചു തകര്‍ക്കുകയായിരുന്നു. മാനേജരുടെ ക്യാബിന്‍ തകര്‍ത്ത് അകത്തു കയറിയ ഇവര്‍ കമ്പ്യൂട്ടറും മേശയും കസേരയും തല്ലിപ്പൊളിക്കുകയും ചെയ്തു. പറഞ്ഞാല്‍ ബാങ്ക് അടച്ചിടാനാകില്ലേ - എന്ന് ആക്രോശിച്ച് മാനേജരെ കയ്യേറ്റം ചെയ്യുകയായിരുന്നു അക്രമികള്‍. പതിനഞ്ചോളം വരുന്ന സമരക്കാരാണ് അക്രമം നടത്തിയതെന്ന് മാനേജര്‍ പറഞ്ഞു. ബാങ്കിലെത്തിയ ജീവനക്കാരെ ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ഇവര്‍ അക്രമം നടത്തിയതെന്നും മാനേജര്‍ കൂട്ടിച്ചേര്‍ത്തു.
മാനേജര്‍ കന്റോണ്‍മെന്റ് പൊലീസിന് പരാതി കൈമാറിയിട്ടുണ്ട്. ബാങ്കിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. സിസിടിവിയില്‍ അക്രമികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇത് പരിശോധിച്ച് ആളുകളെ തിരിച്ചറിയാനാണ് പൊലീസുദ്യോഗസ്ഥര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഡിസിപി ചൈത്ര തെരേസ ജോണ്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സെക്രട്ടേറിയറ്റിന്റെ ഈ ഭാഗത്ത് പൊലീസ് വിന്യാസം ഉണ്ടായിരുന്നില്ല എന്നത് പരിശോധിക്കുമെന്ന് ഡിസിപി വ്യക്തമാക്കി. സമരപ്പന്തലിലുണ്ടായിരുന്ന ആളുകള്‍ തന്നെയാണ് അക്രമം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon