ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്നു എം എ ബേബി. താൻ മത്സരിക്കും എന്ന് പറയുന്നത് അഭ്യൂഹം മാത്രമാണ്. ചുറുചുറുക്കുള്ള യുവത കേരളത്തിൽ മത്സരിക്കാൻ ഉണ്ടെന്നും ഇവർ ഉള്ളപ്പോൾ ദേശീയ നേതാക്കൾ മത്സരിക്കും എന്നുള്ള വാർത്ത വെറും അഭ്യൂഹമാണെന്നും എംഎ ബേബി പറഞ്ഞു.
കൂടുതൽ യുവാക്കളുടെ പ്രാതിനിധ്യം ആണ് തെരഞ്ഞെടുപ്പിൽ വേണ്ടത്. യുവാക്കളുടേയും വനിതകളുടേയും പ്രാതിനിധ്യം ഉറപ്പാക്കി സിപിഎമ്മിന്റെ സ്ഥാനാർഥി പട്ടിക ഉടൻ ഉണ്ടാകുമെന്നും എന്നും എം എ ബേബി പറഞ്ഞു. ആലപ്പുഴയിലോ എറണാകുളത്തോ എം എ ബേബി സ്ഥാനാർത്ഥിയായേക്കും എന്ന ചർച്ച സജീവമാകുന്നതിന്റെ ഇടയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon