കെഎസ്ആർടിസി ബസ് ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവർ കുഴഞ്ഞു വീണു. കൂരാലി സ്വദേശി സന്തോഷ് ആൺ കുഴഞ്ഞു വീണത്. അപ്രതീക്ഷിതമായി ഷുഗർനില താഴ്ന്നതോടെയാണ് സന്തോഷ് തളർന്നു വീണത്. കാഞ്ഞിരപ്പിള്ളി ബസ് സ്റ്റാൻഡിനു സമീപമാണ് സംഭവമുണ്ടായത്.
കാഞ്ഞിപ്പള്ളി ബസ് സ്റ്റാൻഡിലേക്ക് കയറുന്നതിനിടെ ബസ് സ്റ്റാൻഡ് റോഡിൽ വെച്ചാണ് സന്തോഷിന് ദേഹാസ്വാസ്ഥ്യമുണ്ടാകുന്നത്. തളർന്നു വീഴുന്നതിനു മുന്നേ വാഹനം സുരക്ഷിതമായി നിർത്താൻ സാധിച്ചതിനാൽ അപകടമൊഴിവായി. യാത്രക്കാരും നാട്ടുകാരും പൊലീസും ചേർന്ന് ഉടൻ തന്നെ സന്തോഷിനെ കാഞ്ഞിരപ്പിള്ളി ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പൊൻകുന്നം ഡിപ്പോയിൽ നിന്നും മറ്റൊരു ഡ്രൈവർ എത്തിയാണ് സർവ്വീസ് പൂർത്തീകരിച്ചത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon