ads

banner

Tuesday, 21 May 2019

author photo

ഇന്ത്യൻ സിനിമയിലെ ഇതിഹാസ ചിത്രം ബാഹുബലിയിലെ നായകൻ പ്രഭാസിന്റെ സിനിമാ പ്രേമികൾ അത്ര പെട്ടന്ന് മറക്കില്ല. ഗംഭീര വിജയം നേടിയ ബാഹുബലിയുടെ രണ്ട് പതിപ്പുകൾക്ക് ശേഷം   
പ്രഭാസ് നായകനായി എത്തുന്ന ബിഗ്ബജറ്റ് ചിത്രം സാഹോയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ചിത്രത്തിന്റെ താരത്തിന്റെ ലുക്ക് ആണ് ഔദ്യോഗികമായി റിലീസ് ചെയ്തിരിക്കുന്നത്. ബാഹുബലി 2വിനു ശേഷം പ്രഭാസ് നായകനാകുന്ന ചിത്രം കൂടിയാണിത്. 2017ലാണ് ബാഹുബലി 2 റിലിസീനെത്തിയത്.

ഓഗസ്റ്റ്  15–നാണ്  സാഹോ പ്രദർശനത്തിനെത്തുന്നത്. പോസ്റ്റര്‍ എത്തിയതോടെ ആരാധകരും ഏറെ ആവേശത്തിലാണ്. ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത ചിത്രമായിരിക്കും സാഹോയെന്ന സൂചനയാണ് പോസ്റ്റർ നല്‍കുന്നത്.
ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ മലയാളം ഡബ്ബ് പതിപ്പും അന്നേ ദിവസം തന്നെ റിലീസ് ചെയ്യും. മൂന്ന് വ്യത്യസ്ത ഭാഷകളില്‍ റിലീസിനെത്തുന്ന എത്തുന്ന ആദ്യ പ്രഭാസ് ചിത്രമെന്ന പ്രത്യേകതയും സാഹോയ്ക്കുണ്ട്. 

റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ് സംവിധാനം. പ്രശസ്ത ഹോളീവുഡ് ആക്‌ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് ചിത്രത്തിന്റെ ആക്‌ഷന്‍ കൊറിയോഗ്രാഫര്‍. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് കലാസംവിധായകന്‍. ശങ്കര്‍ ഇശാൻ ലോയ് ത്രയം സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍. മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്. 
യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിർമിക്കുന്ന സിനിമയില്‍ മലയാള ചലച്ചിത്രതാരം ലാലും ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്നു.  ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement