കോഴിക്കോട്: വിവാഹ പന്തലില്‍ നിന്ന് സെവന്‍സ് ഫുട് ബോള്‍ ഗ്രൌണ്ടിലേക്ക് മത്സരത്തിനു പോയ ഫിഫാ മഞ്ചേരിയുടെ താരം റിദുവാനെ ആരും മറന്നിട്ടുണ്ടാകില്ല . ജീവിതത്തില്‍ ഫുട്‌ബോളിനെ അത്രയധികം ചേര്‍ത്തു നിര്‍ത്തിയ റിദുവിന്റെ കല്യാണ രാത്രിയിലെ ഫുട്‌ബോള്‍ കളി ദേശീയ മാധ്യമങ്ങളും വാഴ്ത്തിപ്പാടി .
ഇതിനടിയില്‍ റിദുവാനെ അഭിനന്ദിച്ച് കേന്ദ്ര കായികമന്ത്രിയും ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവുമായ രാജ്യവര്‍ദ്ധന്‍ സിങ്ങ് റാത്തോറും രംഗത്തെത്തി. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു മന്ത്രിയുടെ അഭിനന്ദനം. റിദുവാനെ നേരിട്ട് കാണാന്‍ ആഗ്രഹമുണ്ടെന്നും ഫുട്‌ബോളിനോടുള്ള ഈ അര്‍പ്പണത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും റാത്തോര്‍ ട്വീറ്റില്‍ പറയുന്നു. ;
വണ്ടൂരിലെ സെവന്‍സ് മത്സരത്തില്‍ ആയിരുന്നു ഫിഫാ മഞ്ചേരി താരം റിദുവാന്‍ താരമായി മാറിയത്. അന്ന് ഉഷാ തൃശ്ശൂരിനെതിരെ ഫിഫാ മഞ്ചേരി വിജയം ഉറപ്പിക്കുമ്പോള്‍ റിദുവാനും ഗ്രൗണ്ടിലുണ്ടായിരുന്നു. അന്ന് ഉച്ചയ്ക്ക് കല്യാണ പന്തലില്‍ വരന്റെ റോളില്‍ ആയിരുന്ന റിദുവാന്‍ ഭാര്യയോട് അനുവാദം വാങ്ങി രാത്രി കളിക്കാനിറങ്ങുകയായിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon