ന്യൂഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധവുമായി നില്‍ക്കുന്ന കെ വി തോമസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ശ്രമം തുടങ്ങി. കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേലും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കും കെ വി തോമസിനെ ടെലഫോണില്‍ വിളിച്ച് ചര്‍ച്ച നടത്തി.
സീറ്റി നിഷേധിച്ചതിന്റെ പേരില്‍ കടുത്ത നടപടികളിലേക്ക് പോകരുതെന്ന് ഇരുവരും കെ വി തോമസിനോട് അഭ്യര്‍ത്ഥിച്ചു. സീറ്റ് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പരസ്യമായി പൊട്ടിത്തെറിച്ച തോമസിന്റെ പ്രതികരണം അറിഞ്ഞ സോണിയ ഗാന്ധി, കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികുമായി ചര്‍ച്ച നടത്തുകയും, തോമസിനെ ഞായറാഴ്ച വസതിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
സീറ്റ് നിഷേധിച്ചതില്‍ ഏറെ ദുഃഖമുണ്ടെന്നും, താന്‍ ചെയ്ത തെറ്റ് എന്താണെന്ന് അറിയില്ലെന്നും കെ വി തോമസ് പറഞ്ഞു.
മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കെ വി തോമസിനെ ഫോണില്‍ വിളിച്ച് അനുനയിപ്പിക്കാന്‍ ശ്രമം നടത്തി. ബിജെപിയിലേക്ക് പോകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അത്തരത്തില്‍ ഒരു തീരുമാനം എടുക്കേണ്ട സമയം അല്ല ഇതെന്ന് കെ വി തോമസ് പറഞ്ഞു. എന്നാല്‍ ഇതിനുള്ള സാധ്യത പൂര്‍ണമായും തോമസ് തള്ളിക്കളഞ്ഞിട്ടുമില്ല. തോമസിനെ തഴഞ്ഞ്, ഹൈബി ഈഡനെയാണ് എറണാകുളത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്.
ശനിയാഴ്ച നടത്താനിരുന്ന പട്ടിക പ്രഖ്യാപനം നീട്ടിവെച്ചെങ്കിലും കെ.വി. തോമസിന്റെ കാര്യത്തില്‍ പുനഃപരിശോധനയ്ക്ക് സാധ്യതയില്ല. അദ്ദേഹത്തിന് പാര്‍ട്ടിയില്‍ ഉയര്‍ന്ന പദവി നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ചകളുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon