ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്ഫോടന പരമ്ബരകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
തീരസംരക്ഷണ സേനയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഭീകരാക്രമണത്തിന് പിന്നില്‍ തൗഹീദ് ജമാഅത്താണെന്ന് (എന്‍.ടി.ജെ) സൂചനയുണ്ടായിരുന്നു. ഈ സംഘടന തമിഴ്നാട്ടില്‍ സജീവമായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നേരത്തെ, സ്ഫോടന പരമ്ബരകളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച അര്‍ധരാത്രിമുതല്‍ അടിയന്തരാവസ്ഥ നിലവില്‍ വരും. കൂടാതെ സ്ഫോടനങ്ങളെ കുറിച്ചുള്ള അന്വേഷണത്തിന് ശ്രീലങ്ക അന്താരാഷ്ട്ര സഹായവും തേടിയിട്ടുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon