കെർഷ് കടലിടുക്കിൽ കപ്പലുകൾക്ക് തീ പിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ ആറ് ഇന്ത്യാക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു.
ഇരു കപ്പലുകളിലുമായി 15 ഇന്ത്യൻ ജീവനക്കാരാണ് ഉണ്ടായിരുന്നത്. രക്ഷപ്പെട്ടവരിൽ മലയാളിയായ ആശിഷ് അശോക് നായരും ഉണ്ട്. അപകടത്തിൽ 14 പേർ മരിച്ചെന്നാണ് സൂചന.
ആറ് ഇന്ത്യാക്കാരെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. ആകെ നാല് മലയാളികളെ ഇതുവരെ രക്ഷപ്പെടുത്തിയതായി ആണ് വിവരം. 15 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. 10 പേരെ കാണാതായി. തീ പൂർണമായി അണയ്ക്കാനായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനങ്ങൾക്ക് പ്രതികൂല കാലാവസ്ഥ തടസ്സമാകുന്നുണ്ടെന്നു റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. മറ്റു കപ്പലുകൾ എത്തിച്ച് വെള്ളം പമ്പ് ചെയ്താണ് തീയണയ്ക്കാൻ ശ്രമിക്കുന്നത്.
ടാൻസാനിയൻ കപ്പലുകളായ കാൻഡി, മാസ്ട്രോ എന്നിവയ്ക്കാണ് തിങ്കളാഴ്ച രാത്രിയാണ് കെർഷ് കടലിടുക്കിനു സമീപം തീപിടിച്ചത്. ഒരു കപ്പലിൽ നിന്നു മറ്റൊന്നിലേക്ക് ഇന്ധനം മാറ്റുമ്പോഴായിരുന്നു അപകടം.
പതിനഞ്ചോളം ഇന്ത്യാക്കാർ ഈ കപ്പലുകളിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് വിവരം. മരിച്ചവരെക്കുറിച്ചും രക്ഷപ്പെട്ടവരെക്കുറിച്ചുമുള്ള പൂർണ്ണ വിവരങ്ങൾ ലഭ്യമായിട്ടില്ല. രക്ഷാപ്രവർത്തനം ഇപ്പോഴും പൂർണ്ണമായി അവസാനിച്ചിട്ടില്ല.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon