കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിവിധ കേസുകൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. മല കയറുന്നതിന് പൊലീസ് സംരക്ഷണമാവശ്യപ്പെട്ട് നാല് യുവതികൾ നൽകിയ ഹർജിയും ചിത്തിര ആട്ട വിശേഷത്തിന് ഇടയിൽ പൊലീസ് മർദ്ദിച്ചെന്നാരോപിച്ച് തൃശൂർ സ്വദേശിനി നൽകിയ ഹർജിയും ഇതോടൊപ്പം കോടതി പരിഗണിക്കുന്നുണ്ട്.
കനകദുർഗയും ബിന്ദുവും ശബരിമലദർശനം നടത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് സമർപ്പിച്ച റിപ്പോർട്ടും ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നുണ്ട്. മഫ്തിയിലുള്ള പൊലീസുകാര്‍ യുവതികള്‍ക്ക് സുരക്ഷ ഒരുക്കിയെന്നും സുരക്ഷ മുന്‍നിര്‍ത്തിയും പ്രതിഷേധക്കാരെ ഭയന്നുമാണ് ഇവരെ വിഐപി ഗേറ്റ് വഴി കടത്തി വിട്ടതെന്നുമാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.
ഈ കേസുകള്‍ക്ക് പുറമേ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഹൈക്കോടതി ഇന്ന് പരിശോധിക്കും. അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കേണ്ടതുണ്ടെന്നും നിലവിലെ അവസ്ഥയില്‍ യുവതീപ്രവേശനം സാധ്യമല്ലെന്നുമാണ് സമതിയുടെ അന്തിമ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon