തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസില്‍ ഡിസിപി ചൈത്ര തെരേസേ ജോണ്‍ റെയ്ഡ് നടത്തിയതിനെ പറ്റിയുളള ഡിജിപിയുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും.
റെയ്ഡിനുളള നടപടി ക്രമങ്ങള്‍ പാലിച്ചിരുന്നോ എന്നാണ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. ചൈത്ര തെരേസേ ജോണില്‍ നിന്നും ,മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറില്‍ നിന്നും എഡിജിപി മനോജ് ഏബ്രഹാം വിശദീകരണം രേഖപെടുത്തി.
അന്വേഷണ റിപ്പോര്‍ട്ടില്‍ ചൈത്രയ്‌ക്കെതിരേ കടുത്ത നടപടിയുണ്ടാകില്ലെന്നാണ് സൂചന. സിപിഎം ഓഫീസില്‍ നടത്തിയ ചൈത്രയുടെ നടപടി ചട്ടവിരുദ്ധമെല്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടില്‍ കടുത്ത നടപടിയുണ്ടാവില്ല.
തിരുവനന്തപുരം ഡിസിപിയുടെ ചുമതല വഹിക്കുന്ന തേരേസ ജോണ്‍, ഒപ്പമുണ്ടായിരുന്ന മെഡിക്കല്‍ കോളേജ് സി ഐ എന്നിവരില്‍ നിന്നെല്ലാം ഐ ജിയുടെ ചുമതല വഹിക്കുന്ന എ ഡി ജി പി മനോജ് എബ്രഹാം വിശദീകരണം തേടിയിരുന്നു. മെഡിക്കല്‍ കോളേജ് പൊലീസ് സ്‌റ്റേഷന്‍ ആക്രമണ കേസിലെ പ്രതികള്‍ പാര്‍ട്ടി ഓഫീസിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് ചൈത്ര നല്‍കിയ വിശദീകരണം. മുഖ്യപ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പെട്ടെന്നുള്ള തീരുമാനമെന്നും വിശദീകരണത്തില്‍ പറയുന്നുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon