കൊല്ലം: ആലപ്പാട് ഖനന വിരുദ്ധ സമരസമിതിയുമായി സര്‍ക്കാര്‍ ഇന്നു ചര്‍ച്ച നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗത്തിലാണ് സമരസമിതിയുമായി ചര്‍ച്ച തീരുമാനിച്ചത്. വ്യവസായ മന്ത്രി ഇ പി ജയരാജന്റെ നേതൃത്വത്തിലാണ് ചര്‍ച്ച.
ഖനനം തുടരാനും സീ വാഷ് താത്കാലികമായി നിര്‍ത്താനുമാണ് ഇന്നലെ ജനപ്രതിനിധികളുടെ ചര്‍ച്ചയില്‍ ധാരണയായത്. ഖനനത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാനും തീരുമാനമുണ്ട്.
സമരസമിതിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷമാകും ഇക്കാര്യങ്ങളില്‍ അന്തിമ നിലപാട് സര്‍ക്കാര്‍ പ്രഖ്യാപിക്കുക .സമിതി ഇടക്കാല റിപ്പോര്‍ട്ട് നല്‍കുന്നത് വരെയാണ് സീ വാഷ് നിര്‍ത്തലാക്കിയത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon