ന്യൂഡല്‍ഹി∙ ഉന്നാവ് വാഹനാപകട കേസുമായി ബന്ധപ്പെട്ട് മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥർ ഹാജരാകണമെന്ന് സുപ്രീം കോടതി. തുടർന്ന് സിബിഐ ജോയിന്റ് ഡയറക്ടര്‍ സമ്പത്ത് മീണ ഹാജരായി. ഉന്നാവ് കേസിന്റെ അന്വേഷണച്ചുമതല വഹിക്കുന്നത് മീണയാണ്. ഉന്നാവ് പീഡനക്കേസ്, വാഹനാപകടം തുടങ്ങിയവയിൽ നിലവിലെ സ്ഥിതി ചോദിച്ചറിയുന്നതിനാണ് സിബിഐ ഉദ്യോഗസ്ഥരെ സുപ്രീം കോടതി നേരിട്ടു വിളിപ്പിച്ചിരിക്കുന്നത്.
കേസുകളുമായി ബന്ധപ്പെട്ട് സിബിഐ ഡയറക്ടറുമായി ചർച്ച നടത്താൻ സോളിസിറ്റര്‍ ജനറല്‍ ടി. മേത്തയോട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നിർദേശിച്ചു. ഇതു പ്രകാരം ഉദ്യോഗസ്ഥർക്കു 12 മണിക്ക് എത്താൻ സാധിക്കില്ലെന്നും കേസ് നാളത്തേക്കു മാറ്റാമോയെന്നും സോളിസിറ്റർ ജനറൽ ചോദിച്ചു. എന്നാൽ നാളത്തേക്കു മാറ്റിവയ്ക്കാനാകില്ലെന്നാണു ചീഫ് ജസ്റ്റിസിന്റെ നിലപാട്. അത്യാവശ്യമാണെങ്കിൽ മാത്രം ചേമ്പറിൽ വാദം കേൾക്കാമെന്നു സുപ്രീം കോടതി അറിയിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ടു ചെയ്യുന്നു.
ഉന്നാവ് കേസുകളുടെ വിചാരണ ഉത്തർപ്രദേശിനു പുറത്തേക്കു മാറ്റും. പീഡനക്കേസും അനുബന്ധമായ മറ്റു കേസുകളുമാണു യുപിക്കു പുറത്തേക്കു മാറ്റുക. ഇക്കാര്യത്തിൽ പിന്നീട് ഉത്തരവു പുറപ്പെടുവിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അറിയിച്ചു. ഉന്നാവോ പീഡനവുമായി ബന്ധപ്പെട്ട നാല് കേസുകളാണു യുപിയിൽനിന്നും ഡൽഹിയിലേക്കു മാറ്റുക.
Thursday, 1 August 2019
Next article
സബ്സിഡിരഹിത പാചകവാതകത്തിന്റെവില കുറഞ്ഞു
This post have 0 komentar
EmoticonEmoticon