ads

banner

Monday, 28 January 2019

author photo

ഡൽഹി: പ്രധാനമന്ത്രി നല്ലൊരു ഹിന്ദി പ്രാസംഗികനാണെന്ന് ശശി തരൂര്‍ എംപി. എന്നാല്‍ ധാര്‍മികതയില്‍ മോദി വലിയൊരു നിശ്ശബ്ദതയാണെന്നും തരൂര്‍ പറഞ്ഞു. ജനങ്ങള്‍ വേദനിക്കുന്ന ഒരു വിഷയത്തിലും അദ്ദേഹത്തിന് അഭിപ്രായമില്ലെന്നും പലപ്പോഴും പലതും കണ്ടില്ലെന്നു നടിക്കുകയാണെന്നും തരൂര്‍ വിമര്‍ശിച്ചു.

താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് മികച്ചൊരു ഹിന്ദി പ്രാസംഗികന്‍ മാത്രമാണ് മോദി. അതിനായി അദ്ദേഹം തന്റെ ശബ്ദം ക്രമീകരിക്കുകയും നാടകീയമായ ചേഷ്ടകള്‍ കാണിക്കുകയും ചെയ്യുന്നു. എന്നാല്‍ ധാര്‍മികതയ്ക്കു മുന്നില്‍ മൗനം മാത്രമാണ് അദ്ദേഹത്തിന്റെ ഉത്തരമെന്നും തരൂരൂര്‍ പറഞ്ഞു. 

വികസനപരമെന്നും ഏറെ പുരോഗമനമെന്നും തോന്നിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്താന്‍ മാത്രമാണ് പ്രധാനമന്ത്രി ശ്രമിച്ചിട്ടുള്ളത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി എന്തു മാര്‍ഗവും സ്വീകരിക്കുന്ന വ്യക്തിയാണ് മോദിയെന്നും തരൂര്‍ പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തോടു കൂടി നമോ പ്രഭാവം രാജ്യത്തു നിന്നു അസ്തമിക്കുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രത്തിനു വേണ്ടിയും, ഇവിടത്തെ സാധാരണക്കാരായ ജനങ്ങള്‍ക്കു വേണ്ടിയും ശബ്ദം ഉയര്‍ത്താനും ഇന്ത്യയില്‍ ഐക്യം കൊണ്ടുവരാനും കോണ്‍ഗ്രസിന് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement