ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി പി.കെ. കുഞ്ഞനന്തൻ ഹൈക്കോടതിയിൽ ഹർജി നൽകി. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും മതിയായ ചികിത്സ ലഭ്യമാക്കേണ്ടതുണ്ടെന്നും കാണിച്ചാണ് ഹർജി. സർക്കാറിന്റെ വിശദീകരണം തേടിയ കോടതി ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.
കേസിൽ 13ാം പ്രതിയാണ് പി.കെ. കുഞ്ഞനന്തൻ. സി.പി.എം പാനൂർ ഏരിയ കമ്മിറ്റിയംഗമായ കുഞ്ഞനന്തനെ 2012 ലാണ് വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ശിക്ഷ അനുഭവിക്കുന്നതിനിടെ ശസ്ത്രക്രിയക്കു വേണ്ടി വന്നതായും നട്ടെല്ലിൽ കഴുത്തിനോട് ചേർന്ന ഭാഗത്തെ ഡിസ്കിന് തേയ്മാനം ഉണ്ടെന്നും 72കാരനായ കുഞ്ഞനന്തന്റെ ഹർജിയിൽ പറയുന്നു.
ആർത്രൈറ്റിസ് രോഗം മൂർച്ഛിച്ചിരിക്കുകയാണ്. പരിശോധനകളിൽ ഗുരുതര രോഗങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. നട്ടെല്ലിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ആരോഗ്യനില അനുദിനം വഷളായി വരുകയാണ്. കസ്റ്റഡിയിലായതിനാൽ മതിയായ ചികിത്സ ലഭിക്കുന്നില്ല. ഇതുപോലെ തുടരുകയാണെങ്കിൽ ജയിലിൽ തന്നെയാവും മരണമെന്നും ഹർജിയിൽ വാദിക്കുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon