ന്യൂഡല്‍ഹി: ബിന്ദുവും കനകദുര്‍ഗയും മുഴുവന്‍ സമയ സുരക്ഷ ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്നു പരിഗണിക്കും. ശബരിമല സന്ദര്‍ശിച്ചതിന്റെ പേരില്‍ ജീവനു തന്നെ ഭീഷണിയുണ്ടെന്നും അതിനാല്‍ മുഴുവന്‍ സമയ സുരക്ഷ വേണമെന്നുമാണ് ഇരുവരുടെയും ഹര്‍ജിയില്‍ പറയുന്നത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക. സുപ്രീംകോടതി വിധി അനുസരിച്ചാണ് ശബരിമലയില്‍ സന്ദര്‍ശനം നടത്തിയത്. അതിന് ശേഷം കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഇരുവരും ഹര്‍ജിയില്‍ പറയുന്നു. ഭരണഘടനപരമായ അവകാശമാണ് നിറവേറ്റിയതെന്നും ഇരുവരും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon