മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം, വാട്ട്സ്ആപ്പ് എന്നിവ ഇനി ഒറ്റ കുടക്കീഴില്‍ ഒത്തു ചോരാന്‍ പോകുന്നു. അതിനായി ഫെയ്സ്ബുക്ക് ആണ് ഈ തീരുമാനം എടുത്ത് നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. ഈ സോഷ്യല്‍ മീഡിയ ആപ്പുകള്‍ ഇനി ഒറ്റ കുടക്കീഴില്‍ ആകുന്നതാണ് ഉത്തമമെന്നതിനാലാണ് ഈ തീരുമാനം. മാത്രമല്ല, ഇവയുടെ ടെക്നിക്കല്‍ ഇന്‍ഫസ്ട്രക്ചര്‍ ഏകീകരിക്കാന്‍ നീക്കമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി ഫെയ്സ്ബുക്കിന്റെ ഒരു പ്രത്യേക സംഘം തന്നെ ആസ്ഥാനത്ത് പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ട്. ഒരുമിച്ചാക്കിയാലും ഈ ആപ്പുകള്‍ ഇപ്പോഴുള്ള സ്വതന്ത്ര സ്വഭാവം തുടരുമെന്നാണ് സൂചന.
മാത്രമല്ല, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം, വാട്ട്സ്ആപ്പ് എന്നിവ ഒന്നിച്ചായാല്‍ ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ നെറ്റ്വര്‍ക്കായി ഇത് മാറും എന്നതില്‍ സംശയമില്ല. കൂടാതെ, ഫെയ്‌സ്ബുക്കിന് കീഴിലുള്ള വാട്‌സാപ്പ് മറ്റുള്ളവയുമായി ബന്ധിപ്പിക്കുമ്പോള്‍ സുരക്ഷാസംബന്ധമായ ചോദ്യങ്ങളാണ് എല്ലാവരുടേയും മനസില്‍ ഉയരുന്നത്. എന്നാല്‍ ഏറ്റവും സുരക്ഷിതമായ മെസേജിങ് ആപ്‌ളിക്കേഷനാണ് വാട്‌സാപ്പെന്ന് പൊതുവെ എല്ലാവരും വിശ്വസിക്കുന്നു. ഇതാണ് ഇവിടെ കോട്ടം തട്ടി തകരുന്നത്. മാത്രമല്ല, ഫെയ്‌സ്ബുക്ക് സന്ദേശങ്ങള്‍ ഇനി വാട്‌സാപ്പിലേക്കും ഇന്‍സ്റ്റഗ്രമിലേക്കും അയക്കാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. അതുപോലെ വാട്‌സാപ്പ് സന്ദേശങ്ങള്‍ മെസഞ്ചറിലേക്കും അയക്കാനാകുമെനന്തും മറ്റൊരു പ്രത്യേകതയാണ്.
വാട്‌സാപ്പിന്റെ എന്‍ഡ് ടു എന്‍ഡ് സുരക്ഷയൊക്കെ നഷ്ടപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.അണിയറ പ്രവര്‍ത്തികള്‍ ഫെയ്‌സ്ബുക്ക് അധികൃതര്‍ തുടങ്ങിക്കഴിഞ്ഞതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വന്‍ ബിസിനസാണ് ലക്ഷ്യമെന്നു സൂചനയുണ്ട്. കൂടാതെ വാട്‌സാപ്പ്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം എന്നിവ കൂടുതല്‍ ജനകീയമാക്കാനും ഉദ്ദേശിക്കുന്നു. അതേസമയം മൂന്നു ആപ്പുകളും പ്രത്യേകമായി തന്നെ നിലകൊള്ളും.
This post have 0 komentar
EmoticonEmoticon