മുംബൈ: ബോളിവുഡ് താരം ഇഷാ കോപികര്‍ ബിജെപിയില്‍ അംഗത്വമെടുത്തു. തുടര്‍ന്ന് വനിതാ ഗതാഗത വിഭാഗം വര്‍ക്കിംഗ് പ്രസിഡന്റിന്റെ സ്ഥാനത്തേക്ക് ഇഷയെ ബിജെപി നിയമിച്ചു. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പങ്കെടുത്ത ചടങ്ങില്‍ വച്ചാണ് ഇഷ ബിജെപി അംഗത്വം സ്വീകരിച്ചത്.
രാം ഗോപാല്‍ വര്‍മയുടെ കമ്ബനി എന്ന സിനിമയിലൂടെയാണ് ഇഷാ കോപികര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. തമിഴ്, തെലുങ്ക്, മറാത്തി, കന്നഡ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. നേരത്തെ പശ്ചിമ ബംഗാളില്‍ നടി മൗഷിമ ചാറ്റര്‍ജി ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് ഇഷാ കോപികറിന്റെ ബി.ജെ.പി പ്രവേശം.ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്‍ഗിയയുടെ സാന്നിദ്ധ്യത്തിലായിരുന്നു മൗഷ്മി ചാറ്റര്‍ജിയുടെ പാര്‍ട്ടി പ്രവേശനം നടന്നത്.
This post have 0 komentar
EmoticonEmoticon