ശത്രു സംഹാരത്തിനായി ലേസര്‍ സംവിധാനം ഉപയോഗിക്കാനൊരുങ്ങി ഇന്ത്യ.ശത്രുരാജ്യങ്ങളുടെ ആയുധശേഖരത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള തരത്തില്‍ ലേസര്‍ ആയുധം നിര്‍ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. നിമിഷങ്ങള്‍ക്കുള്ളില്‍ കൃത്യമായ ലക്ഷ്യത്തിലേക്ക് ബോംബാക്രമണം നടത്താന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് ലേസര്‍ ഡെസിഗ്നേറ്റര്‍ പോഡ് (Laser Designator Pods (LDPs).ഏതു രാജ്യവും ആഗ്രഹിക്കുന്ന അത്യാധുനികമായ ലേസര്‍ ആയുധ സംവിധാനം നിര്‍മിച്ചുകഴിഞ്ഞുവെന്നാണ് ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) അറിയിച്ചിരിക്കുന്നത്.കരയിലെ ലക്ഷ്യങ്ങളെ കണ്ടെത്തി അവിടേക്ക് കൃത്യതയോടെ ലേസര്‍ നിയന്ത്രിത ബോംബിടാന്‍ ഇവ ഉപയോഗിക്കാമെന്നും ഇവ ഘടിപ്പിക്കുന്ന ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ക്ക് ഏതു കാലാവസ്ഥയിലും പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ കൃത്യമായ ആക്രമണങ്ങള്‍ക്കു കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Sunday, 27 January 2019
Next article
Next Post
Previous article
Previous Post
Advertisement
More on
This post have 0 komentar
EmoticonEmoticon