ബാബു ആന്റണി ഇപ്പോള്‍ വീണ്ടും സിനിമകളില്‍ സജീവമായി രംഗത്തുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ നായകനായും തിരിച്ചെത്തുകയാണ് താരം. അതിനിടെ ബാബു ആന്റണി സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരികയാണ്. യഥാര്‍ത്ഥത്തില്‍ അഞ്ചു വര്‍ഷം മുമ്ബ് തന്നെ വാര്‍ത്തകളില്‍ വരുകയും ആലോചനകള്‍ നടക്കുകയും ചെയ്ത ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സജീവമാകുന്നത്.പിയാനോ എന്ന ചിത്രവുമായാണ് തന്റെ സംവിധാന അരങ്ങേറ്റത്തിന് ബാബു ആന്റണി തയാറെടുക്കുന്നത്. ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ ഒരു പ്രണയ ചിത്രമാണ് ഇതെന്നാണ് സൂചന. എന്നാല്‍ അഭിനേതാവ് എന്ന നിലയില്‍ നിരവധി ചിത്രങ്ങള്‍ ഇപ്പോള്‍ ലഭിക്കുന്നതിനാല്‍ സംവിധാനം മറ്റാരെയേങ്കിലും ഏല്‍പ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ബാബു ആന്റണി വ്യക്തമാക്കുന്നു.
This post have 0 komentar
EmoticonEmoticon