സിനിമകളിലൂടെയും ചാനല്‍ പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷകമനസ് കീഴടക്കിയ താരമാണ് തെസ്‌നി ഖാന്‍. തെസ്‌നി ഖാന് നാടകത്തിനിടെ പറ്റിയ ഗുരുതരമായ മണ്ടത്തരം പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് താരം. നാടകാഭിനയത്തില്‍ പരിചയസമ്ബത്തില്ലാത്ത വ്യക്തിയാണ് തെസ്‌നി. എന്നാല്‍ അവിചാരിതമായി തെസ്നിക്ക് ഒരു നാടകത്തില്‍ അഭിനയിക്കേണ്ടി വന്നു. നാടകത്തില്‍ മ്യൂസിക് ആരംഭിക്കുമ്‌ബോള്‍ കയ്യിലൊരു ദീപവുമായി 'ദീപം, ദീപം' എന്ന ഡയലോഗുമായാണ് തെസ്‌നി ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രം എത്തേണ്ടത്. എന്നാല്‍ മ്യൂസിക് ആരംഭിക്കുന്നതിനു മുന്‍പ് തന്നെ തെസ്‌നി സ്റ്റേജിലേക്ക് എത്തി. എന്നാല്‍ അവസരോചിതമായി താരം പ്രയോഗിച്ച ബുദ്ധിയാണ് നാടകം പൊളിയാതെ നിര്‍ത്തിയത്. മ്യൂസിക് ആരംഭിക്കുന്നതിനു മുന്‍പ് തന്നെ സ്റ്റേജിലെത്തിയ തെസ്നിക്ക് തനിക്ക് അബദ്ധം പറ്റിയതായി മനസിലാക്കി. ഇതോടെ രണ്ടടിപിന്നിലേക്ക് പോയി വിളക്കുകൊണ്ട് അവിടെയൊക്കെ ഉഴിയുന്നതായി കാണിച്ചു. തുടര്‍ന്ന് മ്യൂസിക് ആരംഭിച്ചതോടെ 'ദീപം, ദീപം' എന്ന ഡയലോഗുമായി എത്തുകയും ചെയ്തു. ചാനല്‍ പരിപാടിക്കിടെയാണ് തെസ്‌നി തനിക്ക് പറ്റിയ അബദ്ധം പ്രേക്ഷകരുമായി പങ്കുവെച്ചത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon