വിവോ സ്മാര്‍ട്ട്‌ഫോണ്‍ ആമസോണിലും ഫ്ളിപ്കാര്‍ട്ടിലും ആകര്‍ഷിക്കുന്ന വമ്പന്‍ ഓഫറുകളുമായി രംഗത്ത് എത്തിയിരിക്കുന്നു. റിപബ്ലിക് ദിനത്തിന്റെ ഭാഗമായിട്ടാണ് വിവോ തങ്ങളുടെ സ്മാര്‍ട്ട്ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍ നല്‍കിയിരിക്കുന്നത്. അതായത്, ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സെയിലും ഫ്ളിപ്കാര്‍ട്ടിന്റെ റിപബ്ലിക് ഡേ സെയിലുമാണ് ഈ ഓഫര്‍ നല്‍കുന്നത്. മാത്രമല്ല, ആമസോണിലും ഫ്ളിപ്കാര്‍ട്ടിലുമായി വിവോ റിപബ്ലിക് ഡേ സെയില്‍ ജനുവരി 20ന് ആരംഭിച്ചിട്ടുണ്ട്.
എന്നാല്‍, ആമസോണ്‍ വില്‍പന അവസാനിക്കുന്നത് ജനുവരി 23നും ഫ്ളിപ്കാര്‍ട്ടില്‍ വില്‍പന അവസാനിക്കുന്നത് ജനുവരി 22നുമാണ്. മാത്രമല്ല, ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്കള്‍ക്കും ഫ്ളിപ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്കും ഓഫറുകള്‍ നേരത്തെ ലഭിച്ചു തുടങ്ങിയിരിക്കുന്നു. നിലവിലെ ഓഫര്‍ പ്രകാരം ആമസോണില്‍ വിവോ നെക്സ് ഫോണിന് 5000 രൂപയാണ് വിലക്കിഴിവ് നല്‍കിയിരിക്കുന്നത്. ഇതു കൂടാതെ 5000 രൂപ എക്സ്ച്ചേഞ്ച് ഓഫറും ലഭിക്കുന്നുണ്ട്. കൂടാതെ, ആമസോണിലും ഫ്ളിപ്കാര്‍ട്ടിലും വിവോ V11 പ്രോയ്ക്ക് 25,990 രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഫോണുകള്‍ക്ക് 3000 രൂപ അധിക എക്സ്ച്ചേഞ്ച് ഓഫറും ഉണ്ട്. ഇതു കൂടാതെ ഈ രണ്ടു ഫോണുകള്‍ക്ക് നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ഉണ്ട്. ഇതിനെല്ലാം പുറമെ, വിവോ V11ന് 3000 രൂപയുടെ എക്സ്ച്ചേഞ്ച് ഓഫറിനു ശേഷം 20,990 രൂപയ്ക്ക് ലഭിക്കുന്നു. മാത്രമല്ല, വിവോ Y83 പ്രോ, വിവോ Y95, വിവോ Y93, Y81, Y91 എന്നീ ഫോണുകള്‍ക്ക് ഫ്ളാറ്റ് ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ചിട്ടില്ല. അതായത്, എക്സ്ച്ചേഞ്ച് ഓഫറിലൂടെ ഉപയോക്താക്കള്‍ക്ക് ഈ ഫോണുകള്‍ വാങ്ങാവുന്നതാണ്.ഇതൊക്കെയാണ് നിലവില്‍ വിവോ ഫോണ്‍ ഓഫറുകള്‍.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon