ന്യൂഡല്‍ഹി: ജയ്ഷെ മുഹമ്മദ് സംഘടനയില്‍ അംഗമായ ഭീകരന് അറസ്റ്റില്‍. റിപ്പബ്ളിക് ദിന ചടങ്ങുകള്‍ക്കിടെ ആക്രമണത്തിനു ശ്രമിക്കവെയാണ് ഭീകരന് അറസ്റ്റിലായതെന്നു പോലീസ് അറിയിച്ചു.
അബ്ദുള്‍ ലത്തിഫ് ഗനായ് എന്ന ഉമൈറാണ് ജമ്മു കാഷ്മീരില്‍ പിടിയിലായത്. ഈ മാസം 20-ന് ഡല്‍ഹി പോലീസിന്റെ പ്രത്യേക വിഭാഗം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ജമ്മു കാഷ്മീരില്‍ അടുത്തിടെയുണ്ടായ നിരവധി ഗ്രനേഡ് ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇയാളാണെന്നു പോലീസ് അറിയിച്ചു. ഇയാളുടെ കൈയില്‍നിന്നു ഗ്രനേഡ് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon