ഗുരുഗ്രാം: തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഗുരുഗ്രാമില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ നടത്തിവരിയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിന് ഗുരുഗ്രാമിലെ ഉല്ലാവയിലായിരുന്നു അപകടം.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് നാലുനില കെട്ടിടം തകര്‍ന്നു വീണത്. കെട്ടിടത്തിന്റെ നാലാം നിലയില്‍ നിര്‍മാണം നടന്നുവരികയായിരുന്നു. അപകടത്തിനു കാരണം വ്യക്തമായിട്ടില്ല.
മരിച്ചവരുടെ കുടുംബത്തിനു ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon