ന്യൂഡല്‍ഹി: കോഴിക്കോട്ട‌് 2006 ലുണ്ടായ ഇരട്ടസ‌്ഫോടനക്കേസിലെ പ്രതി അറസ്റ്റിലായി. തലശേരി സ്വദേശി മുഹമ്മദ‌് അസ‌്ഹറിനെയാണ് ഡല്‍ഹി വിമാനത്താവളത്തില്‍വച്ച‌് എന്‍ഐഎ അറസ്റ്റ‌് ചെയ‌്തത്. സൗദി അറേബ്യയില്‍നിന്നാണ‌് ഇയാള്‍ എത്തിയത‌്.
കോഴിക്കോട‌് കെഎസ‌്‌ആര്‍ടിസി ബസ‌് സ്റ്റാന്‍ഡിലും മൊഫ്യൂസല്‍ ബസ‌് സ്റ്റാന്‍ഡിലും 2006 മാര്‍ച്ച‌് മൂന്നിന‌് സ‌്ഫോടനങ്ങള്‍ നടത്തിയ കേസില്‍ പ്രതിയായ അസ‌്ഹര്‍ 2007 മുതല്‍ സൗദിയില്‍ ഒളിച്ചുകഴിയുകയായിരുന്നു. സ‌്ഫോടനങ്ങളില്‍ രണ്ടുപേര്‍ക്ക‌് പരിക്കേല്‍ക്കുകയും സ്വത്തുവകകള്‍ക്ക‌് നാശം സംഭവിക്കുകയും ചെയ‌്തു.
2009ല്‍ അന്വേഷണം ഏറ്റെടുത്ത എന്‍ഐഎ എട്ട‌് പ്രതികള്‍ക്കെതിരെയാണ‌് കുറ്റപത്രം സമര്‍പ്പിച്ചത‌്. യുഎപിഎ, സ‌്ഫോടകവസ‌്തുനിയമം, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവ പ്രകാരം കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട‌്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon