പോലീസുകാരന്‍ തീ വെച്ച് കൊലപ്പെടുത്തിയ വനിതാ പോലീസ് സൗമ്യാ പുഷ്പാകരന്റെ സംസ്‌കാരം നാളെ രാവിലെ പത്തുമണിക്ക് വീട്ടുവളപ്പില്‍ നടക്കും. ലിബിയയിലുള്ള ഭര്‍ത്താവ് സജീവ് ഇന്ന് നാട്ടിലെത്തും. ഇതിന് ശേഷം നാളെയോടെയാകും സംസ്കാര ചടങ്ങുകൾ നടക്കുക. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ഓച്ചിറയിലുള്ള സ്വകാര്യആശുപത്രിയിലാണ് സൗമ്യയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
മൂന്നാഴ്ച മുൻപാണ് സജീവ് ലിബിയയിലേക്കു പോയത്. ഇന്നലെ തുര്‍ക്കിയിലെത്തിയ സജീവ് ഇന്ന് വൈകിട്ടോടെ നാട്ടിലെത്തിയേക്കും. സൗമ്യയ്ക്ക് അപകടമുണ്ടായെന്നേ ബന്ധുക്കള്‍ സജീവിനെ അറിയിച്ചിട്ടുള്ളു. അതിനിടെ, ദുബായിലായിരുന്ന സൗമ്യയുടെ സഹോദരി രമ്യ തിങ്കളാഴ്ച നാട്ടിലെത്തി.
അതേസമയം, സൗമ്യയെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച പ്രതി അജാസിന്റെ നില ഗുരുതരമായി തുടരുകയാണ്. 60 ശതമാനം പൊള്ളലുമായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ അജാസിന്റെ വൃക്കയുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം സാധാരണ നിലയിലല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി..
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon