ads

banner

Wednesday, 19 June 2019

author photo

ബ്രസീല്‍: കോപ്പ അമേരിക്ക കപ്പിൽ ആതിഥേയരായ ബ്രസീൽ നാളെ രണ്ടാം അങ്കത്തിന് ഇറങ്ങും. വെനിസ്വേലക്കെതിരെയാണ് ബ്രസീലിന്റെ നാളത്തെ മത്സരം. നാളെ രാവിലെ ആറ് മണിക്കാണ് ബ്രസീൽ -   വെനിസ്വേല മത്സരം. കണക്കിലും കരുത്തിലും വെനിസ്വേലയെക്കാൾ ഏറെ മുന്നിലാണ് ബ്രസീൽ.

സൂപ്പര്‍ തരാം നെയ്മര്‍ ഇല്ലാതെയാണ് ബ്രസീല്‍ ഇത്തവണ കോപ്പ അമേരിക്ക കളിക്കുന്നത്. എങ്കിലും അതിന്റെ കുറവ് അറിയിക്കാതെ മികച്ച ഫോമിലാണ് ബ്രസീൽ. ബൊളീവിയക്കെതിരായ ആദ്യ മത്സരത്തിൽ ഈ മികവ് കണ്ടതാണ്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബൊളിവിയായെ ബ്രസീൽ തകർത്ത് വിട്ടത്. ഈ ഇലവനിൽ നിന്ന് കാര്യമായ മാറ്റങ്ങളില്ലാതെയാകും ബ്രസീൽ  ഇറങ്ങുക.

അതേസമയം, ഗ്രൂപ്പിലെ രണ്ടാം മത്സരത്തിനിറങ്ങുന്ന വെനിസ്വേലയ്ക്ക് മുന്നോട്ട് പോകണമെങ്കിൽ ഇന്ന് ജയം അനിവാര്യമാണ്. പെറുവിനെതിരായ ആദ്യ മത്സരത്തിൽ ഗോൾ രഹിത സമനില വഴങ്ങിയാണ് ടീം ഇന്ന് എത്തുന്നത്. 

ബ്രസീൽ - വെനിസ്വേല മത്സരം കൂടാതെ ഗ്രൂപ്പ് എ യിലെ മറ്റു രണ്ടു ടീമുകൾ കൂടി നാളെ പുലർച്ചെ മത്സരത്തിന് ഇറങ്ങുന്നുണ്ട്. ആദ്യ മത്സരത്തില്‍ ബൊളീവിയ പെറുവിനെ നേരിടും. നാളെ പുലര്‍ച്ചെ മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement