കോട്ടയം: ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത ഒരു കന്യാസ്ത്രീയെ കൂടി സ്ഥലം മാറ്റി. സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ നീനറോസിനെതിരെയാണ് സഭയുടെ സ്ഥലം മാറ്റ നടപടി.
പഞ്ചാബിലെ ജലന്ധറിലേക്ക് ആണ് നീനാ റോസിന് സ്ഥലം മാറ്റ ഉത്തരവ് കിട്ടിയത്. ഈ മാസം 26നു ജലന്ധറില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദേശം. മിഷനറീസ് ഓഫ് ജീസസ് സുപ്പീരിയര്‍ ജനറലാണ് കത്തയച്ചത്.
സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ അനുപമ, ജോസഫിന്‍, ആല്‍ഫി, ആന്‍സിറ്റ എന്നിവരെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. സിസ്റ്റര്‍ നീന റോസ് സഭ ചട്ടത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് കത്തില്‍ പറയുന്നുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon