പ്രഭുദേവ നായകനായ ചാര്‍ലി ചാപ്ലിന്റെ രണ്ടാം ഭാഗമാണ് ചാര്‍ലി ചാപ്ലിന്‍ 2 വിന്റെ ഡാന്‍സ് ഷൂട്ടിനിടെ കൂടെ കളിച്ചയാള്‍ കൈവിട്ടു പ്രഭുദേവയുടെ ദേഹത്ത് മറിഞ്ഞുവീണ് നിക്കി ഗല്‍റാണി. ഡാന്‍സിനിടെയുണ്ടായ വീഴ്ച്ച പങ്കുവെച്ചിരിക്കുകയാണ് നടി നിക്കി ഗല്‍റാണി. പാട്ടിനിടയ്ക്ക് മൂന്ന് നര്‍ത്തകരുടെ മുകളില്‍ ഇരുന്ന് നിക്കി ഡാന്‍സ് ചെയ്യുന്നുണ്ട്. എന്നാല്‍ ഒരു നര്‍ത്തകന്‍ മാറിയതോടെ നിക്കി പ്രഭുദേവയുടെ ദേഹത്ത് വീണു. നിലവിളിച്ചുകൊണ്ടാണ് നായിക പ്രഭുദേവയുടെ ദേഹത്ത് വീണത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.
സെന്തില്‍ ഗണേഷും രാജലക്ഷ്മിയും ചേര്‍ന്ന് ആലപിച്ച ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് എത്തിയത്. റെക്കോഡിംഗ് ദൃശ്യങ്ങള്‍ക്കൊപ്പം ചാര്‍ലി ചാപ്ലിന്റെ ചിത്രീകരണ ദൃശ്യങ്ങളും ഗാനത്തിലുണ്ട്. അംരിഷ് സംഗീതം ഒരുക്കിയ ചിന്ന മച്ചാന്‍ എന്ന ഗാനത്തിന്റെ വരികള്‍ ചെല്ല തങ്കയ്യയുടേതാണ്.
This post have 0 komentar
EmoticonEmoticon