തിരുവനന്തപുരം: ഇന്ത്യയുടെ 70 -മത് റിപ്പബ്ലിക്ക് ദിനത്തിനു മുന്നോടിയായി ഈ വെള്ളിയാഴ്ച റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) അബീർ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ചുകൊണ്ട് രക്തദാന ക്യാമ്പ് നടത്തി. ലോകാരോഗ്യ സംഘടനയുടെ മുദ്രാവാക്യമായ "രക്തം നല്കു ജീവൻ രക്ഷിക്കൂ ' എന്ന ആശയത്തെ മുൻനിർത്തി റിയാദ് കിങ് ഖാലിദ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ (KKUH) നടന്ന രക്തദാന ക്യാമ്പയിനിൽ വനിതകൾ ഉൾപ്പെടെ 126 ആളുകളാണ് രക്തദാനം നിർവഹിച്ചത് .സന്നദ്ധ രക്തദാതാക്കളെ പ്രോൽസാഹിപ്പിക്കാനും രക്തദാനം വഴി നല്ല ആരോഗ്യം സംരക്ഷിക്കുന്നു എന്ന സന്ദേശം എത്തിക്കാനും കൂടാതെ രക്തദാനം വഴി ജീവൻ രക്ഷയുടെ സാധ്യധകളും എടുത്തു കാണിക്കാനും ഈ രക്തദാന ക്യാമ്പിന് സാധിച്ചു.
തുടർന്ന് റിയയുടെ പ്രസിഡന്റ് അബ്ദുൾസലാമിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ രക്ത ദാന ക്യാമ്പയിൻ കോർഡിനേറ്റർ ഷെറിൻ ജോസഫ് സ്വാഗതം പറഞ്ഞു .ഇന്ത്യൻ എംബസ്സിയുടെ സെക്കന്റ് സെക്രട്ടറി വിജയ് കുമാർ സിംഗ് റിയ ചെയ്തുവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും രക്ത ദാതാക്കളെ അഭിനന്ദിക്കുകയും ചെയ്തു . രക്ത ദാനത്തിന്റെ ആവശ്യകതയെ കുറിച്ചു ഊന്നിപ്പറയുകയുണ്ടായി റിപ്പബ്ലിക്ക് ദിനത്തിൽ എല്ലാവരെയും എംബസിയിലേക്ക് ക്ഷണിക്കുകയും ചെയ്തു .
ബ്ലഡ് ബാങ്ക് ജീവനക്കാരായ ഡോ .സലിം, മന്നൻ എന്നിവരുടെ ആശംസ പ്രസംഗത്തിൽ റിയയുടെ രക്തദാന ക്യാമ്പയിനെ പ്രശംസിച്ചു. ഡോ .ഷനൂബ് (അബീർ മെഡിക്കൽ ഗ്രൂപ്പ് ) ആശംസകൾ അറിയിച്ചു തുടർന്നും റിയയുമായി ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങൾക്ക് എല്ലാ സഹായ സഹകരണങ്ങളും വാഗ്‌ദാനം ചെയ്തു.റിയയുടെ ജീവകാരുണ്യ വിഭാഗം കൺവീനർ ഏലിയാസ് റിയ ചെയ്തു വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ വിവരിക്കുകയുണ്ടായി. വനിത പ്രധിനിധിയായി സ്വപ്ന മഗേഷും യോഗത്തിൽ സംസാരിക്കുകയുണ്ടായി.
റിയയുടെ സെക്രട്ടറി ബിജു ജോസഫ് രാവിലെ 9 മണിക്ക് രക്തദാനം ചെയ്ത ഉദ്‌ഘാടനം ചെയ്കയും ,ഷെറിൻ ജോസഫ്, ഏലിയാസ് അയ്യമ്പിളി , ബിജു ജോസഫ് , മോനിച്ചൻ, കോശി മാത്യു ,ഡെന്നി ഇമ്മട്ടി, ശിവകുമാർ ,നസീർ കുമ്പശ്ശേരി , മെഹബൂബ് , മോഹൻ പോന്നത്ത്, ഉമ്മർകുട്ടി ,ജോർജ് ജേക്കബ്, ബെന്നി തോമസ്,സിനിൽ , സ്വപ്ന മഗേഷ് എന്നിവർ ഈ രക്തദാന പ്രചാരണത്തിന് നേതൃത്വം നല്കുകയും ചെയ്തു.
സന്നദ്ധ രക്തദാതാക്കളെ റിയ പ്രത്യേകം അഭിനന്ദിച്ചു,കൂടാതെ കിങ് ഖാലിദ് ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ജീവനക്കാരോടും പ്രത്യേകം നന്ദി അറിയിച്ചു. കിങ് ഖാലിദ് ആശുപത്രിയില്‍ രക്തദാനത്തിനു വേണ്ടുന്ന എല്ലാ വിധ സഹായ സഹകരണം ചെയ്തു തന്ന സൽമാൻ ഖാലിദിനോടും മുതലാഖ് അൽ റാഷിദിനോടും റിയയുടെ പ്രത്യേകം നന്ദി അറിയിച്ചു.കൂടതെ രക്ത ദാന ദിവസത്തിൽ സന്നദ്ധ സേവനം ചെയ്ത എല്ലാ ഹോസ്പിറ്റൽ ജീവനക്കാർക്കും പ്രശംസാപത്രവും കൈമാറി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon