കൊല്‍ക്കത്ത: അടുത്ത തിരഞ്ഞെടുപ്പിനു ശേഷം ഇന്ത്യയില്‍ ാെരു പുതിയ പ്രധാനമന്ത്രി വരുമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പില്‍ ആരാവും അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു അഖിലേഷ്. ആരാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന കാര്യം പ്രസക്തമല്ല മറിച്ച് അടുത്ത തിരഞ്ഞെടുപ്പോടെ പുതിയൊരു പ്രധാന മന്ത്രിയായിരിക്കും ഉണ്ടാവുക എന്നതാണ് പ്രധാനമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.
ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മായാവതി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി എന്നിവരില്‍ ആരാണ് പ്രധാനമന്ത്രി സ്ഥാനത്തെത്താന്‍ യോഗ്യതയുള്ളതെന്ന ചോദ്യത്തിന് പേരെടുത്ത് പറയാതെയാണ് അഖിലേഷ് പ്രതികരിച്ചത്.
പ്രതിപക്ഷ മഹാസഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള രണ്ട് മുഖങ്ങളാണ് മായാവതിയും മമതയും. മായാവതി ഉത്തര്‍പ്രദേശില്‍ കരുത്ത് കാണിക്കുമ്പോള്‍ മമത ബംഗാളില്‍ എതിരാളികളില്ലാതെ ഭരിക്കുന്ന നേതാവാണ്. ഉത്തര്‍പ്രദേശില്‍ ബിഎസ്പിയും എസ്പിയും സഖ്യമാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന പ്രത്യേകതയുമുണ്ട്. കൊല്‍ക്കത്തയില്‍ മായാവതി നടത്തിയ വിശാല പ്രതിപക്ഷ റാലിക്കിടെയായിരുന്നു അഖിലേഷിന്റെ ഈ അഭിപ്രായപ്രകടനം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon