കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്താനിലെ സൈനികത്താവളത്തില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നൂറിലേറെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. വര്‍ദക് പ്രവിശ്യാ തലസ്ഥാനമായ മൈദാന്‍ ശഹറിലെ സൈനികത്താവളത്തിലും പോലീസ് പരിശീലനകേന്ദ്രത്തിലുമാണ് തിങ്കളാഴ്ച ചാവേറാക്രമണമുണ്ടായതെന്ന് അഫ്ഗാന്‍ പ്രതിരോധമന്ത്രാലയ വക്താവ് പറഞ്ഞു. 126 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക വിവരം. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. വര്‍ദക് പ്രവിശ്യാ ഗവര്‍ണറുടെ ഏഴ് അംഗരക്ഷകര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. എന്നാല്‍, ഗവര്‍ണര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
12 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് സര്‍ക്കാര്‍ ആദ്യം പുറത്തുവിട്ട വിവരം. സൈനികത്താവളത്തില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാറുമായെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയും മറ്റു ഭീകരര്‍ സൈനികത്താവളത്തിലേക്കും പോലീസ് പരിശീലനകേന്ദ്രത്തിലേക്കും ഇരച്ചുകയറുകയുമായിരുന്നെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.
This post have 0 komentar
EmoticonEmoticon