കൊല്ലം: കൊല്ലം ബൈപ്പാസ് ഉദ്ഘാടന വേളയില്‍ പ്രസംഗിക്കുന്നതിനിടെ ബഹളം വെച്ചവര്‍ക്ക് മുഖ്യമന്ത്രിയുടെ താക്കീത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷ പ്രസംഗം ആരംഭിക്കുമ്പോഴായിരുന്നു ഒരുവിഭാഗം ബഹളം വെച്ചത്. ശരണംവിളിച്ച് പ്രതിഷേധിക്കാനും ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഇതോടെയാണ് പ്രതിഷേധക്കാര്‍ക്ക് മുഖ്യമന്ത്രി താക്കീത് നല്‍കിയത്.
'വെറുതേ ശബ്ദം ഉണ്ടാക്കാനായി കുറേ ആലുകളുണ്ടെന്ന് തോന്നുന്നു. ശബ്ദമുണ്ടാക്കാതിരിക്കുന്നതാണ് നല്ലത്. ഒരു യോഗത്തിന് അതിന്റേതായ അച്ചടക്കം പാലിക്കണം. എന്തും കാണിക്കാനുള്ള വേദിയാണ് ഈ യോഗമെന്ന് കരുതരുത്' മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ പ്രതിഷേധക്കാര്‍ നിശബ്ദരാകുകയും ചെയ്‌തു.
This post have 0 komentar
EmoticonEmoticon