മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് വ്യാപാരം ആരംഭിച്ചതു മുതല്‍ നഷ്ടത്തോടെയുള്ള തുടക്കമാണ്. സെന്‍സെക്‌സില്‍ 95 പോയന്റിന്റെയും നിഫ്റ്റിയില്‍ 37 പോയന്റിന്റെയും നഷ്ടമാണ് ഇന്നുണ്ടായത്. ബിഎസ്ഇയിലെ 603 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 527 ഓഹരികള്‍ നഷ്ടത്തിലുമാണ്.
സെന്‍സെക്‌സില്‍ ഇപ്പോള്‍ 35796 ലും നിഫ്റ്റി 10755 ലുമാണ് വ്യാപാരം നടക്കുന്നത്. സിപ്ല, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്സ്, മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്സിഎല്‍ ടെക്, ബജാജ് ഓട്ടോ, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഐഷര്‍ മോട്ടോഴ്സ്, ഐഒസി, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, പവര്‍ ഗ്രിഡ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
കമ്പനി വിപണി ഫലങ്ങള്‍ അടുത്തയാഴ്ചയാണ് പുറത്തുവരിക. അതുകൊണ്ടു തന്നെ എല്ലാ നിക്ഷേപകരും കരുതലോടു കൂടിയാണ് ഇപ്പോള്‍ വിപണിയില്‍ ഇടപെടുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon