ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നടയടച്ച തന്ത്രിക്കെതിരെ ആചാരലംഘനമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയ കോടതിയലക്ഷ്യ ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി.
തന്ത്രി കണ്ഠര് രാജീവരുടെ നടപടി കോടതിയലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടി രണ്ടു അഭിഭാഷകരാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ആവശ്യം.
ഭരണ ഘടന ബഞ്ച് അടിക്കടി സംഘടിപ്പിക്കാനും പുനഃസംഘടിപ്പിക്കാനും കഴിയില്ലെന്നും എല്ലാ ഹര്‍ജികളും 22നു പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ജനുവരി 22 ന് മുമ്പ് ശബരിമല വിഷയത്തിലെ ഒരു ഹര്‍ജിയും കേള്‍ക്കില്ല എന്ന് കോടതി അറിയിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon