ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ദളിത് വിരുദ്ധനാണെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. ദളിത് വിരുദ്ധനായ മോദിയെ ജനങ്ങൾ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്നും ചന്ദ്രശേഖർ ആസാദ് ആവശ്യപ്പെട്ടു. എനിക്ക് ഒരു രാഷ്ട്രീയക്കാരനാവാൻ താൽപര്യമില്ല. പക്ഷേ മോദിയെ വാരണാസിയിൽ പെട്ടെന്ന് ജയിച്ച് കയറാൻ താൻ അനുവദിക്കില്ലെന്നും ചന്ദ്രശേഖർ ആസാദ് വ്യക്തമാക്കി.
ലോക്സഭ തെരഞ്ഞെടുപ്പിൽ മോദിക്കെതിരെ വാരണാസിയിൽ മൽസരിക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ചന്ദ്രശേഖർ ആസാദിന്റെ പ്രസ്താവന. ഞാൻ ബനാറസിലേക്ക് പോവുകയാണ്. മോദിയെ തോൽപ്പിക്കാൻ എനിക്ക് നിങ്ങളുടെ സഹായം വേണം. മോദി ദളിത് വിരുദ്ധനായതിനാലാണ് ഞാൻ അദ്ദേഹത്തിനെതിരെ മൽസരിക്കുന്നത്. ജനാധിപത്യത്തിൽ ജനങ്ങൾക്കാണ് ഏറ്റവും ശക്തിയെന്ന കാര്യവും മോദിയെ മനസിലാക്കി കൊടുക്കണമെന്നും ചന്ദ്രശേഖർ ആസാദ് പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon