ന്യൂഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥിപ്പട്ടിക ബിജെപി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ പി നദ്ദയാണ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചത്. കേരളത്തിലെ 14 ബിജെപി സീറ്റുകളിൽ തർക്കം നിലനിൽക്കുന്ന പത്തനംതിട്ടയിലും ആലപ്പുഴയിലും സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിച്ചില്ല. ആകെ 13 സീറ്റുകളിലാണ് ഇപ്പോൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. കെ സുരേന്ദ്രൻ ഇന്നത്തെ സ്ഥാനാർത്ഥിപ്പട്ടികയിലില്ല.
അല്‍ഫോണ്‍സ് കണ്ണന്താനം എറണാകുളത്തും ശോഭ സുരേന്ദ്രന്‍ ആറ്റിങ്ങലിലും മത്സരിക്കും. തിരുവനന്തപുരത്ത് നേരത്തെ പ്രഖ്യാപിച്ചിരുന്നതുപോലെ മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയാകും. കെ. സുരേന്ദ്രന്‍ മത്സരിക്കുമെന്ന കരുതിയിരുന്ന പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ ആദ്യപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കേരളത്തിലെ 13 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.
കണ്ണൂരില്‍ മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സി.കെ.പദ്മനാഭനും ചാലക്കുടിയില്‍ എ.എന്‍.രാധാകൃഷ്ണനും മത്സരിക്കും.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള മത്സര രംഗത്തുണ്ടാകില്ല. പാലക്കാട് വി മുരളീധരന്‍ വിഭാഗത്തിലെ സി കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയാകും.
ബി.ജെ.പി 14 സീറ്റുകളിലും ബി.ഡി.ജെ.എസ് 5 സീറ്റുകളിലും മത്സരിക്കും. കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി.തോമസിന് കോട്ടയം സീറ്റ് നല്‍കി. വയനാട്, ആലത്തൂര്‍, തൃശ്ശൂര്‍, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബി.ഡി.ജെ.എസ് മത്സരിക്കുക.
തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍,
ആറ്റിങ്ങല്‍: ശോഭ സുരേന്ദ്രന്‍
കൊല്ലം: കെ.വി.സാബു
ആലപ്പുഴ: കെ.എസ്.രാധാകൃഷ്‌ണന്‍
എറണാകുളം: അല്‍ഫോണ്‍സ് കണ്ണന്താനം
ചാലക്കുടി: എ.എന്‍.രാധാകൃഷ്ണന്‍
പാലക്കാട്: സി.കൃഷ്ണകുമാര്‍
കോഴിക്കോട്: പ്രകാശ് ബാബു,
പൊന്നാനി: വി.ടി. രമ
മലപ്പുറം: വി. ഉണ്ണിക്കൃഷ്ണന്‍ മാസ്റ്റര്‍
കണ്ണൂര്‍: സി.കെ. പദ്മനാഭന്‍
വടകര: വി.കെ.സജീവന്‍
കാസര്‍കോഡ്; രവീശ തന്ത്രി
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon