തിരുവനന്തപുരം: കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന് ബിജെപിയില്‍ സീറ്റില്ല. തൃശൂരില്‍ നിന്ന് കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കണമെന്ന ആഗ്രഹം ടോം വടക്കന്‍ പലപ്പോഴായി പ്രകടിപ്പിച്ചിരുന്നു. ഇത് നടക്കില്ലെന്ന് ഉറപ്പായതോടെയാണ് വടക്കന്‍ പാര്‍ടി വിട്ടതെന്ന് അന്ന് ഉയര്‍ന്ന ആരോപണം. എന്നാല്‍ ബിജെപിയും വടക്കന് സീറ്റ് നല്‍കിയില്ല.
ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച നിര്‍ണ്ണായക ചര്‍ച്ചകൾ ദില്ലിയിൽ പുരോഗമിക്കുന്നതിനിടെ ടോം വടക്കൻ ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയെ കണ്ടിരുന്നു. ഒരു ഉപാധിയും ഇല്ലാതെയാണ് ബിജെപിയിലേക്ക് വന്നതെന്നും സ്ഥാനമാനങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ടി പറഞ്ഞാൽ സ്ഥാനാര്‍ത്ഥിയാകുന്നതിൽ എതിര്‍പ്പില്ലെന്നാണ് കൂടിക്കാഴ്ചക്ക് ശേഷം ടോം വടക്കന്‍ നിലപാടെടുത്തത്.
സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുമ്പോൾ ടോം വടക്കൻ കോൺഗ്രസിലായിരുന്നു. അതിന് ശേഷമാണ് ദേശീയ നേതൃത്വം ഇടപെട്ട് അദ്ദേഹം ബിജെപി അംഗത്വമെടുത്തത്. ബിജെപി ആസ്ഥാനത്ത് വച്ച് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദാണ് അദ്ദേഹത്തിന് ബിജെപി അംഗത്വം നല്‍കിയത്.
This post have 0 komentar
EmoticonEmoticon