ads

banner

Thursday, 21 March 2019

author photo


തിരുവനന്തപുരം: ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള സഖ്യനീക്കങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു കച്ചവടത്തിലൂടെയും യുഡിഎഫ് രക്ഷപ്പെടില്ലെ. യുഡിഎഫ് എത്രമാത്രം ഗതികേടിലാണെന്നാണ് ഈ കച്ചവടം തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസുമായും എസ്ഡിപിഐയുമായും സഖ്യമാണെന്നാണ് വാര്‍ത്തകള്‍. രണ്ടു കക്ഷികളും ഉളളതു കൊണ്ട് മതനിരപേക്ഷമെന്ന ഗണത്തില്‍ പെടുത്താമെന്നാണ് യുഡിഎഫ് പക്ഷം.

മതനിരപേക്ഷമെന്നത് വര്‍ഗീയതയെ വിട്ടുവീഴ്ച ഇല്ലാതെ എതിര്‍ക്കലാണ്. അല്ലാതെ നാലു വോട്ടിനു വേണ്ടി മാറാനുള്ളതല്ല. പലയിടത്തും കച്ചവടമുറപ്പിക്കാന്‍ പോകുന്നുണ്ട്. ഒരു കച്ചവടത്തിലൂടേയും യുഡിഎഫ്  രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement