തിരുവനന്തപുരം: വനങ്ങളുടെ ആവശ്യകതയെ കുറിച്ച് ആളുകള്‍ ബോധവാന്‍മാരാകണമെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍. യുവാക്കള്‍ ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് വരണം. നമ്മുടെ കുട്ടികളെ പ്രകൃതി സംരക്ഷണത്തെക്കുറിച്ച് ചെറുപ്പത്തില്‍ തന്നെ പഠിപ്പിക്കുകയും അതിന് അവരെ ശീലിപ്പിക്കുകയും ചെയ്യണമെന്ന് മന്ത്രി പറഞ്ഞു.
മാര്‍ച്ച് 21 ലോക വനദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുന്നു. വനനശീകരണത്തില്‍ നിന്നും വനങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഓരോവര്‍ഷവും പ്രത്യേക ഉദ്ദേശലക്ഷ്യങ്ങളോടെയാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. വനങ്ങളും വിദ്യാഭ്യാസവും എന്നതാണ് ഇത്തവണ വനദിനം മുന്നോട്ട് വെക്കുന്ന സന്ദേശം. വന സംരക്ഷണം അത്യാവശ്യമാണ്. വിവിധ രീതിയിലുണ്ടാക്കുന്ന വനശോഷണം നമ്മുടെ സമൂഹത്തിനുണ്ടാക്കുന്ന വിപത്ത് ചെറുതല്ല.
വേനല്‍ തുടങ്ങിയതോടെ നമ്മുടെ നാട് ചുട്ടുപൊള്ളുന്ന അവസ്ഥയിലാണ്. വെള്ളത്തിന്റെ അളവ് വേഗത്തിൽ കുറയുന്നു. അന്തരീക്ഷത്തില്‍ ചൂട്കൂടിയതോടെ ആളുകള്‍ക്ക് സൂര്യതാപം ഏല്‍ക്കാന്‍ തുടങ്ങി. ഈ വര്‍ഷത്തിന്റെ തുടക്കം വയനാട് വന്യജീവി സങ്കേതത്തിനും ബന്ദിപ്പൂര്‍ വനമേഖലയ്ക്കും കാട്ടുതീ ഉണ്ടാക്കിയത് വലിയ പ്രത്യഘാതമാണെന്നും അദ്ദേഹം പറഞ്ഞു.
This post have 0 komentar
EmoticonEmoticon